Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CommonwealthGames

വെ​ള്ളി നേ​ട്ട​ത്തി​ൽ തി​ള​ങ്ങി രാ​ജ മു​ത്തു​പാ​ണ്ടി; 30 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു

ചെ​ന്നൈ: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ലെ വെ​യ്റ്റ്‌​ലി​ഫ്റ്റിം​ഗി​ൽ പു​രു​ഷ​ന്മാ​രു​ടെ 65 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ രാ​ജ മു​ത്തു​പാ​ണ്ടി​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ 30 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തി​യ താ​ര​ത്തെ മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. തൂ​ത്തു​ക്കു​ടി ജി​ല്ലാ സ്വ​ദേ​ശി​യാ​യ രാ​ജ മു​ത്തു​പാ​ണ്ടി മി​ക​ച്ച പോ​രാ​ട്ട​വീ​ര്യം കാ​ഴ്ച​വ​ച്ചാ​ണ് മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. സ്നാ​ച്ച് ഇ​ന​ത്തി​ൽ ആ​ദ്യ ശ്ര​മ​ത്തി​ൽ 126 കി​ലോ​ഗ്രാം ഉ​യ​ർ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും, ര​ണ്ടാം ശ്ര​മ​ത്തി​ൽ അ​ത് വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ന്നു.

പി​ന്നീ​ട് 129 കി​ലോ​ഗ്രാ​മി​നാ​യു​ള്ള അ​വ​സാ​ന ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ്നാ​ച്ചി​ലെ മി​ക​ച്ച പ്ര​ക​ട​നം 126 കി​ലോ​ഗ്രാ​മാ​യി നി​ന്നു. തു​ട​ർ​ന്ന് ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്ക് വി​ഭാ​ഗ​ത്തി​ൽ 158 കി​ലോ​ഗ്രാ​മി​ന്‍റെ ആ​ദ്യ ശ്ര​മം പി​ഴ​ച്ചെ​ങ്കി​ലും ര​ണ്ടാം ശ്ര​മ​ത്തി​ൽ 160 കി​ലോ​ഗ്രാം വി​ജ​യ​ക​ര​മാ​യി ഉ​യ​ർ​ത്തി താരം തി​രി​ച്ചു​വ​ന്നു. ഇ​തോ​ടെ ആ​കെ 286 കി​ലോ​ഗ്രാം ഭാ​രം ക​ണ്ടെ​ത്തി​യാ​ണ് താ​രം വെ​ള്ളി മെ​ഡ​ൽ ഉ​റ​പ്പി​ച്ച​ത്.

ത​മി​ഴ്‌​നാ​ടി​നും രാ​ജ്യ​ത്തി​നും അ​ഭി​മാ​ന​ക​ര​മാ​യ ഈ ​നേ​ട്ടം കൈ​വ​രി​ച്ച താ​ര​ത്തെ മു​ഖ്യ​മ​ന്ത്രി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭി​ന​ന്ദി​ച്ചു. കാ​യി​ക​രം​ഗ​ത്ത് യു​വ​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മി​ക​വ് പു​ല​ർ​ത്താ​ൻ ഈ ​വി​ജ​യം പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up